mehul-choksi

റൊസൗ: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ഡൊമിനിക്ക ഉള്‍പ്പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി സ്റ്റേ ചെയ്തു.

തുടർ നടപടികൾ കോടതിവിധി അനുസരിച്ച് നടക്കുമെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റോൺ ബ്രൗൺ പറഞ്ഞു. ഡൊമിനിക്കയിലെ കോടതിയിൽ ചോക്സിയുടെ അഭിഭാഷകർ ഹേബിയസ് കോര്‍പസ് ഹർജിയും ഫയൽ ചെയ്തു. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ചോക്സി. 2018ലാണ് ചോക്സി കേസിൽ നിന്ന് രക്ഷപ്പെടാനായി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ എത്തിയത്.