തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സർവീസസ് സ്റ്റാഫ് കൺസ്യൂമർ സഹകരണസംഘം വഴി കൊവിഡ് അനുബന്ധ സാധനങ്ങൾ ന്യായവിലയ്ക്ക് വില്പന ആരംഭിച്ചു. പൾസ് ഓക്‌സിമീറ്ററിന്റെ ആദ്യ വില്പന കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽരാജ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ. രമേഷിന് നൽകി നിർവഹിച്ചു.
എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എ. ബിജുരാജ്, ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഡി.പി. സെൻകുമാർ, എസ്. സുഹാസ്, സംഘം പ്രസിഡന്റ് പ്രീതി, സെക്രട്ടറി പി. രതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.