തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്‌ഹെൽത്ത് ആശുപത്രിയിൽ കൊവിഡ് വാക്സിനേഷൻ പുനരാരംഭിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ നിന്ന് നേരിട്ടാണ് ആശുപത്രി കൊവിഷീൽഡ് വാക്സിൻ വാങ്ങിയത്. കൊവിൻ പോർട്ടലിലൂടെയോ ആരോഗ്യ സേതു ആപ്പിലൂടേയോ രജിസ്റ്റർ ചെയ്ത ശേഷം വാക്സിനേഷനുള്ള സമയവും തീയതിയും തിരഞ്ഞെടുക്കാം. 18 വയസിന് മുകളിലുള്ളവർക്കും രജിസ്റ്റർ ചെയ്യാം.
പൊതുജനങ്ങൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വാക്സിനേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മുപ്പതിലധികം
വിമാനമാർഗമെത്തിച്ച വാക്‌സിൻ കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെറി ഫിലിപ്പ്, മാർക്കറ്റിംഗ് ഹെഡ് വിനോദ് വൈ.ആർ, എച്ച്.ആർ. ഹെഡ് കൃപേഷ്, ഫർമസി ഹെഡ് ശ്രീരഞ്ജിനി, ഫാർമസി അസിസ്റ്റന്റ് ജനറൽ മാനേജർ വർഗീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.