deforestation

ബ്രസീലിയ: ഗോത്രവർഗക്കാർ സമാധാനത്തോടെ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു ബ്രസീലിലെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയായ യാനോമാമി. എന്നാൽ, ഇപ്പോൾ പ്രദേശവാസികളെ കുടിയിറക്കി ഖനി ലോബിയ്ക്ക് യാനോമാമി പ്രസിഡന്റ് ജെയർ ബൊൾസൊനാരോ തുറന്നു നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2019 മുതൽ പ്രദേശം വനനശീകരണത്തിന്റെ പിടിയിലാണ്. യാനോമാമിയിൽ മാത്രം 27,000 ഗോത്ര വർഗക്കാർ വസിച്ചിരുന്നു. പണവും അധികാരവും കൈമുതലാക്കിയ ഖനി മാഫിയ അവരിലേറെപേരെയും കുടിയിറക്കി കഴിഞ്ഞു. പച്ച പുതച്ച് അതിമനോഹരമായി കാണപ്പെട്ടിരുന്ന യാനോമാമിയിൽ ഇന്ന് ബാറുകളും റസ്​റ്റോറന്റുകളും കടകളും വീടുകളുമെല്ലാം ഉയർന്നു കഴിഞ്ഞു.

ഹെലികോപ്​റ്ററുകൾ മുതൽ കൊച്ചുവിമാനങ്ങൾ ഇവിടെ ഇപ്പോൾ പറന്നുനടക്കുന്നു. ഇവയ്ക്കെല്ലാം നിയമ പ്രാബല്യം നൽകുമെന്ന്​ ബൊൾസൊനാരോ പ്രഖ്യാപിച്ചിട്ടുമുണ്ട്​.

1980കളിലും 90കളിലുമായിരുന്നു സ്വർണ ഖനികൾക്ക്​ പ്രശസ്​തമായ യാനോമാമി​ കൈയ്യടക്കാൻ ആദ്യമായി ഖനി മാഫിയ എത്തിയത്. എന്നാൽ, അന്ന് തങ്ങളുടെ ദൗത്യം വിജയത്തിെത്തിക്കാൻ അവർക്ക് സാധിച്ചില്ല. പിന്നീട്, ബൊൾസൊനാരോ പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെ ഖനി മാഫിയ വീണ്ടും യാനോമാമിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

@ 2019ൽ മാത്രം 500 ഫുട്​ബോൾ മൈതാനങ്ങളുടെ അത്രയും വരുന്ന 500 ഹെക്​ടർ ഭൂമി നശിപ്പിക്കപ്പെട്ടു

@ 2021ൽ ആദ്യ മൂന്നു മാസത്തിനകം 200 മീറ്റർ വനമേഖല നശിച്ചു

@ ആമസോൺ ആകെ രണ്ടര കോടി ഏക്കർ

@ മരം മുറിയ്ക്കാൻ മാത്രം ഖനി മാഫിയയ്ക്ക് 10,000 പേർ

ഖനി മാഫിയ കൈയ്യടക്കിയ പ്രദേശമിപ്പോൾ ഒരു പ്രഷർ കുക്കറിനു സമാനമാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാം

നരവംശ ശാസ്​ത്രജ്ഞ

അന മരിയ മക്കാഡോ