bhima
എറണാകുളം ജനറൽ ആശുപത്രിക്ക് ഭീമ ജുവൽസ് നൽകുന്ന ഒരുകോടി രൂപ സംഭാവന ചെയർമാൻ ബി. ബിന്ദു മാധവ്, മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ഭട്ട് എന്നിവരിൽ നിന്ന് ഡോ. ജുനൈദ്, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

 എറണാകുളം ജനറൽ ആശുപത്രിക്ക് ഒരുകോടി രൂപ സംഭാവന നൽകി

കൊച്ചി: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിക്കുന്ന എറണാകുളം ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ സംഭാവന നൽകി ഭീമ ജുവൽസ്. ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങളുടെ അണുനശീകരണം, നോൺ ഇൻവേസീവ് വെന്റിലേറ്ററുകൾ, സിറിഞ്ച് പമ്പ്, പ്ളാസ്‌മ സ്‌റ്റെറിലൈസർ, കൊവിഡ്-19 ഹോംകെയർ, ഡയറ്ററി കിച്ചൻ, എച്ച്.ആർ വിഭാഗം, ഉപകരണങ്ങളുടെ പരിപാലനം എന്നിവയ്ക്കായാണ് സംഭാവന.

ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ്, മാനേജിംഗ് ഡയറക്‌‌ടർ അഭിഷേക് ഭട്ട് എന്നിവരിൽ നിന്ന് ഡോ. ജുനൈദ്, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവർ തുക ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധത്തിൽ എറണാകുളം ജനറൽ ആശുപത്രിയുടെ പങ്ക് വളരെ വലുതാണെന്നും ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് സഹായം ലഭ്യമാക്കുന്നതെന്നും ബി. ബിന്ദു മാധവ് പറഞ്ഞു. കൊവിഡ് പോരാട്ടത്തിന് കൂടുതൽ സഹായസഹകരണങ്ങൾ ഭീമ ജുവൽസ് ഉറപ്പാക്കുമെന്ന് അഭിഷേക് ഭട്ട് പറഞ്ഞു.