narendra-modi

ഏറെ ഇഷ്ടപ്പെട്ടാണ് ബിജെപിയിലേക്ക് തങ്ങൾ വന്നതെന്നും എന്നാൽ ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ വലിയ വിഷമമാണ് നൽകുന്നതെന്ന് പ്രദേശത്തെ യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിം. തങ്ങള്‍ തീവ്രവാദികള്‍ എന്ന രീതിയിലുള്ള ആരോപണം വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുക പോലും ചെയ്യാത്ത പാര്‍ട്ടിയുടെ നിലപാടുകളില്‍ മനംനൊന്താണ് തങ്ങൾ രാജി സമർപ്പിച്ചതെന്നും മുൻ യുവമോർച്ചാ നേതാവ് പറയുന്നു.

ഒരു മലയാള വാർത്താ മാദ്ധ്യമത്തിന്റെ ഓൺലൈൻ പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട് താൻ പാർട്ടി നേതൃത്വത്തിന് അയച്ച കത്ത് അവർ വ്യക്തിപരം എന്ന പേരിൽ തള്ളിക്കളഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും മുഹമ്മദ് ഹാഷിം പറയുന്നു. പാർട്ടിയെ ഇത്രയും നാൾ നെഞ്ചിലേറ്റിയ തങ്ങളുടെ വികാരം എന്തെന്നറിയാൻ കേരളത്തിൽ നിന്നുമുൾപ്പെടെയുള്ള ഒരു ബിജെപി നേതാവും തങ്ങളെ ബന്ധപ്പെടാൻ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.

പാർട്ടിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്ന ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന് വ്യക്തിപരമായ കച്ചവട താൽപര്യങ്ങൾ മാത്രമാണുള്ളതെന്ന് താൻ സംശയിക്കുന്നുവെന്നും ഹാഷിം പറഞ്ഞു. പാർട്ടി അജണ്ട എന്ന പുറംമോടിയിൽ നടത്തുന്ന പല നീക്കങ്ങൾക്കും പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ മുൻ ചരിത്രവും വിരൽ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്. ഹാഷിം പറയുന്നു.

muhammed-hashim

സ്വന്തം താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മറയാക്കിക്കൊണ്ട് വൻ കോർപ്പറേറ്റ് ലോബി ദ്വീപിനെ വിഴുങ്ങാനായി കാത്തിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഹാഷിം ചൂണ്ടിക്കാട്ടുന്നു. ദ്വീപിൽ എന്തിനാണ് ഗുണ്ടാ നിയമം കൊണ്ടുവന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ലൈറ്റില്ലാതെ സൈക്കിൾ ഓടിച്ചതിന് പെറ്റിയടിക്കുന്ന നാട്ടിൽ ഞങ്ങൾ ഇത്ര കാലത്തിനിടക്ക് ഒരു ഗുണ്ടയേയോ തീവ്രവാദിയേയോ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജസ്വലതയും ദീർഘവീക്ഷണവും പുരോഗമന കാഴ്ച്ചപ്പാടും ലക്ഷദ്വീപിൽ ഒരു വലിയ മാറ്റം കൊണ്ടുവരും എന്ന പ്രതീക്ഷ തങ്ങൾക്ക് ഉണ്ടായിരുന്നു എന്നും പാർട്ടിയുടെ ഭാഗമാകാൻ തങ്ങൾ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു എന്നും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങൾ സ്വാഗതം ചെയ്യാൻ തങ്ങൾ തയ്യാർ തന്നെയാണെന്നും എന്നാൽ അവ പ്രദേശത്തെയും അവിടെ വസിക്കുന്നവരുടെയും ജീവിതം, സാഹചര്യം എന്നിവ മനസ്സിലാക്കിക്കൊണ്ടാകണം നടപ്പാക്കേണ്ടതെന്നും അങ്ങനെയല്ല ഇപ്പോൾ നടക്കുന്നത് എന്നത് ഖേദകരമാണ് എന്നും മുഹമ്മദ് ഹാഷിം അഭിപ്രായപ്പെട്ടു.

content detials: former yuvamorcha man muhammed hashim reacts to the current sitaution in lakshadweep and the bjps attitude towards it.