വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ അരുൺ വെങ്കട്ടരാമനെ യു.എസ് ഗ്ലോബൽ മാർക്കറ്റ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിദേശ വാണിജ്യ വിഭാഗത്തിന്റെ ചുമതലയും അരുണിനാണ്. നിലവിൽ വാണിജ്യ സെക്രട്ടറിയുടെ കൗൺസിലറാണ്.നിയമവകുപ്പിൽ ക്ലർക്കായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച അരുൺ കൊളംബിയ ലോ സ്കൂൾ, ഫ്ലെച്ചർ സ്കൂൾ ഒഫ് ലോ ആൻഡ് ഡിപ്ലോമസി, ടഫ്റ്റ്സ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.