രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് അംഗങ്ങളാവാന്‍ സാധിക്കില്ലെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നിയമ പരിഷ്കാരത്തിനെതിരെ തൃണമൂൽ കോൺഗ്രസ്സ് എം പി മഹുവ മൊയ്ത്ര. ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്.
ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേൽ എങ്ങനെയാണ് കൊണ്ടുവരിക എന്നാണ് ട്വിറ്ററിലൂടെ തൃണമൂൽ എംപി ചോദിച്ചത്.
Current Union Ministers of Defence, External Affairs & Road Transport among many w/ 3 children each
— Mahua Moitra (@MahuaMoitra) May 28, 2021
So how does @BJP administrator introduce draft regulation for Lakshwadeep disqualifying panchayat members w/ more than 2 children?
മഹുവയുടെ ഈ ചോദ്യം ട്വിറ്ററിൽ വൻ ശ്രദ്ധ നേടുകയും നിരവധി പേർ എംപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്ണും. മകന്‍ പങ്കജ് സിങ് ഉത്തർപ്രദേശ് എംഎല്‍എയാണ്.
ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും മൂന്ന് കുട്ടികളാണുള്ളത്. രണ്ട് ആണ്‍മക്കളും ഒരു പെണ്ണും. പേര് ധ്രുവ, അര്‍ജുന്‍, മേധ. റോഡ് ഗതാഗത മന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്ക് നിഖില്‍, സാരംഗ്, കെറ്റ്കി എന്നിവരാണ് മക്കളായി ഉള്ളത്.
content detials: trinamool mp mahua moitra reacts to lakshadweeps bjp administrators new bill.