vaccine

ലണ്ടന്‍: ജോൺസൻ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി ബ്രിട്ടൻ. ഒറ്റ ഡോസ് വാക്‌സിൻ രാജ്യത്തെ വാക്‌സിനേഷൻ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു

വരും മാസങ്ങളിൽ ഒറ്റഡോസ് വാക്‌സിൻ ബ്രിട്ടന്റെ കൊവിഡ് പോരാട്ടത്തിൽ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 20 കോടി ഡോസുകൾക്ക് ബ്രിട്ടൻ ഓർഡർ നൽകിക്കഴിഞ്ഞു. അമേരിക്കയിൽ നടന്ന പരീക്ഷണങ്ങളിൽ കൊവിഡിൽ നിന്ന് ഈ വാക്‌സിൻ 72 ശതമാനം സംരക്ഷണം നൽകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.