ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ ഏഴുവരെ നീട്ടിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. നിലവിലെ ലോക്ക്ഡൗൺ മേയ് 31 അവസാനിക്കാനിരിക്കെയാണിത്. അവശ്യ സർവീസുകൾ അനുവദിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ പലചരക്ക് സാധനങ്ങൾ ഹോംഡെലിവറി നടത്താമെന്നും മറ്റു നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.