തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമായ 'ഹിന്ദുത്വ'എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവായ വിഡി സവർക്കറുടെ ജീവിതം ആസ്പദമാക്കി തയാറാക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്ത്. സവർക്കറുടെ 138ആം ജന്മദിനത്തിലാണ് ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ‘സ്വതന്ത്രവീർ സവർക്കർ’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. നടനും സംവിധായകനുമായ മനോജ് മഞ്ചരേക്കറാണ് സിനിമ സംവിധാനം ചെയ്യുക. സന്ദീപ് സിംഗ്, അമിത് ബി വധ്‌വാനി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും.
‘സവർക്കർ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന ഒരാളാണ്. ആളുകൾക്ക് അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയില്ല. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അദ്ദേഹം വളരെ നിർണായകമായ പങ്കുവഹിച്ചിരുന്നു. ആ ജീവിതത്തിലേക്ക് എത്തിനോക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’- പോസ്റ്റർ പങ്കുവച്ച് സന്ദീപ് സിംഗ് കുറിച്ചു.
സന്ദീപ് സിംഗിന്റെ 'ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ'യുടെ ബാനറിലാണ് സിനിമ പുറത്തിറങ്ങുക. ലണ്ടൻ, ആൻഡമാൻ ദ്വീപ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിഡി സവർക്കറുടെ 138ആം ജനദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ട്വിറ്ററിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. 1883യിൽ മഹാരാഷ്ട്രയിൽ ജനിച്ച വിഡി സവർക്കർ തീവ്ര ഹിന്ദു ആശയങ്ങളുടെ പേരിൽ അറിയപ്പെടുന്ന ആളാണ്.
content detials: movie aboout vd savarkar soon to be out.