governer

കാർഷിക വികസനം

കർഷകവരുമാനം കൂട്ടാൻ അഗ്രോ പ്രോസസിംഗും മൂല്യവർദ്ധനവും വിപണനവും.

ചെറുകിട ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളും അഗ്രോ പാർക്കുകളും.

കൃഷിഭവനുകളെല്ലാം സ്‌മാർട്ടാക്കും

പച്ചക്കറി സ്വയം പര്യാപ്തത.

കാർഷിക സർവ്വകലാശാലയിലെ ഗവേഷണങ്ങൾ ഉപയോഗിക്കും

നടീൽ വസ്തുക്കളുടെ മേന്മ ഉറപ്പാക്കാൻ നഴ്സറി നിയമം

കാർഷികോല്പന്നങ്ങളുടെ ഈട് കൂട്ടാൻ നിർജ്ജലീകരണ പ്ലാന്റ്

സംസ്ഥാനമാകെ അധികാരമുള്ള നെല്ല് സഹകരണസംഘം

രണ്ട് ആധുനിക അരിമില്ലുകൾ

ഉൾനാടൻ മത്സ്യോല്പാദനം ഇരട്ടിയാക്കും

24 മണിക്കൂർ മൃഗസംരക്ഷണ സേവനങ്ങൾ 77 താലൂക്കുകളിലും

വെറ്ററിനറി സേവനങ്ങൾക്ക് 152 ബ്ലോക്ക് പഞ്ചായത്തിലും ആംബുലൻസ്

പാറശാലയിൽ ആടുകൾക്ക് മികവിന്റെ കേന്ദ്രം

വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്തർദ്ദേശീയ നിലവാരം

സ്വാശ്രയ സ്ഥാപനങ്ങളുടെ നിലവാരത്തിന് സംസ്ഥാന അക്രഡിറ്റേഷൻ

ഉന്നത വിദ്യാഭ്യാസത്തിൽ കൂടുതൽ സീറ്റുകൾ, കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ

സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ 500 വിദ്യാവനങ്ങൾ

റവന്യൂ പരിഷ്‌കാരങ്ങൾ

അർഹരായ എല്ലാ ഭൂരഹിതർക്കും പട്ടയം

കൈയേറ്റ ഭൂമി തിരിച്ചെടുക്കും

എല്ലാ വില്ലേജ് ഓഫീസുകളും ‌സ്‌മാർട്ട്

റവന്യൂരേഖകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി

എല്ലാ വില്ലേജിലുംഇന്റഗ്രേറ്റഡ് ലാൻഡ് റെക്കോർഡ് ഇൻഫർമേഷൻ സിസ്റ്റം

റവന്യൂ, രജിസ്ട്രേഷൻ, സർവേ സേവനങ്ങൾ സംയോജിപ്പിക്കും

കോസ്റ്റൽ റഗുലേഷൻ സോൺ ക്ലിയറൻസ് ഓൺലൈനിൽ

പ്രകൃതിസൗഹൃദ കെട്ടിടങ്ങൾക്ക് കെട്ടിടനികുതിയിൽ ഗ്രീൻ റിബേറ്റ്

സഹകരണ മേഖല

യുവ സംരംഭകർക്കും മറ്റുമായി 25 സഹകരണ സംഘങ്ങൾ

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കോർ ബാങ്കിംഗ്

എല്ലാ ജില്ലയിലും സഹകരണ ചന്തകൾ, ഇ- മാർക്കറ്റിംഗ് പ്ലാറ്റ്ഫോം

 വിവിധ വിഭാഗങ്ങളിലെ കലാകാരന്മാർക്ക് സഹകരണ സംഘം

കലാകാരന്മാരെ സഹായിക്കാൻ ഓൺലൈൻ സാംസ്കാരികോത്സവം

ഇ - ഭരണം

സർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ഫയൽ പ്രോസസിംഗ്

ഇ-ഗവേണൻസിൽ മലയാളഭാഷ ഉപയോഗിക്കാൻ ഗവേഷണകേന്ദ്രം

ഗാന്ധിജയന്തി മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ

പൊലീസ്,​ സുരക്ഷ

മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയ്ക്ക് സാങ്കേതികവിദ്യ

പൊലീസിൽ നിർമ്മിതിബുദ്ധി പദ്ധതികൾ

തിരുവനന്തപുരത്ത് ഹൈടെക് സൈബർ സുരക്ഷാകേന്ദ്രം

തീരദേശ പൊലീസും കൗണ്ടർ ഇന്റലിജൻസ് സെല്ലും

സൈബർ,​ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ ശക്തമാക്കും

മറ്റ് പദ്ധതികൾ

പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഗണിക്കും

2025ൽ ജലപാതകളിൽ 500 ടൺ വരെ ചരക്ക് ഗതാഗതം

കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ്മ പദ്ധതി പരിഷ്കരിക്കും

പ്രകൃതിദുരന്തങ്ങൾ നേരിടാൻ സ്ഥിരം നൈപുണ്യ സേന

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ലീഗൽ മെട്രോളജി വകുപ്പ്

സ്വർണ്ണത്തിന്റെ മാറ്റ് നോക്കാൻ ലാബ്

മെഡി. കോളേജുകളിൽ ചികിത്സയിലുള്ളവർക്ക് വാടക താമസത്തിന് ആശ്വാസ് റെന്റൽ

സപ്ലൈകോ കാര്യക്ഷമമാക്കാൻ ഇ.ആർ.പി സൊല്യൂഷൻസ്

ദ്രവമാലിന്യ സംസ്‌കരണ ശേഷി കൂട്ടും

മാലിന്യക്കൂനകൾ ഇല്ലാതാക്കാൻ ലാൻഡ് ഫിൽ

വ്യവസായ ഇടനാഴികൾ വേഗത്തിലാക്കും

86,12,681 പേർക്ക് വാക്സിൻ

 സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത് 65,92,745 പേർ. 20,19,936 പേർ രണ്ട് ഡോസും സ്വീകരിച്ചു.