kkk

ന്യൂഡൽഹി : കൊവിഡ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായവുമായി കേന്ദ്രം. കൊവിഡ് ബാധയിൽ മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പത്രപ്രവർത്തക ക്ഷേമ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും

https://accreditation.pib.gov.in/jws/default.aspx എന്ന വെബ്‌സൈറ്റിലൂടെ ജേർണലിസ്റ്റ് വെൽഫെയർ സ്കീം (ജെ.ഡബ്ല്യു.എസ്) പ്രകാരമുള്ള ഈ സഹായത്തിനായി അപേക്ഷിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് .

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.