ggg

തൊ​ടു​പു​ഴ​:​ ​മാ​സ്‌​ക്കും​ ​ഫേ​സ് ​ഷീ​ൽ​ഡും​ ​സ​ർ​ക്കാ​ർ​ ​നി​ശ്ച​യി​ച്ച​ ​വി​ല​യേ​ക്കാ​ൾ​ ​കൂ​ട്ടി​ ​വി​റ്റ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​തൊ​ടു​പു​ഴ​ ​മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പു​ത്തി​രി​ക്ക​ൽ​ ​മെ​ഡി​ക്ക​ൽ​സി​ലെ​ ​ഉ​ട​മ​ക​ളാ​യ​ ​മൂ​ന്നു​ ​പേ​ർ​ക്കെ​തി​രെ​യും​ ​ഫാ​ർ​മ​സി​സ്റ്റി​നെ​തി​രെ​യു​മാ​ണ് ​കേ​സെ​ടു​ത്ത​ത്.​

3.90​ ​രൂ​പ​ ​വി​ല​യു​ള്ള​ ​മാ​സ്‌​ക് ​അ​ഞ്ചു​ ​രൂ​പ​യ്ക്കും​ 21​ ​രൂ​പ​ ​വി​ല​യു​ള്ള​ ​ഫേ​സ് ​ഷീ​ൽ​ഡ് 40​ ​രൂ​പ​യ്ക്കു​മാ​ണ് ​ഇ​വി​ടെ​ ​വി​റ്റ​ത്.​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റു​ക​ളി​ൽ​ ​ഇ​വ​ ​വി​ല​ ​കൂ​ട്ടി​ ​വി​ൽ​ക്കു​ന്ന​താ​യു​ള്ള​ ​പ​രാ​തി​ക​ളെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​തൊ​ടു​പു​ഴ​യി​ലെ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റു​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റി​ന്റെ​ ​ലൈ​സ​ൻ​സ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഡ്ര​ഗ്‌​സ് ​ക​ൺ​ട്രോ​ൾ​ ​ബോ​ർ​ഡി​നും​ ​ന​ഗ​ര​സ​ഭ​യ്ക്കും​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​മെ​ന്ന് ​തൊ​ടു​പു​ഴ​ ​സി.​ഐ​ ​സു​ധീ​ർ​ ​മ​നോ​ഹ​ർ​ ​പ​റ​ഞ്ഞു.​ ​കൂ​ടാ​തെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്കും​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കും.​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​സി.​ഐ​ ​പ​റ​ഞ്ഞു.