yediyoorappa

ബംഗളൂരു: കർണാടകയിൽ സർക്കാർ കാലാവധി പൂർത്തിയാവുന്നത് വരെ ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ബിജെപി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചറിയിച്ചതാണ്. അതിൽ മാറ്റമുണ്ടാവില്ല. അദ്ദേഹത്തെ മാറ്റി നിറുത്താനുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലേയറ്റത് മുതൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകളും ആരംഭിച്ചിരുന്നു. അദ്ദേഹം ഇതിനോടകം രണ്ട് വർഷം പൂർത്തിയാക്കി. ബാക്കിയുള്ള കാലയളവും അദ്ദേഹം പൂർത്തിയാക്കും. അതിൽ മാറ്റമില്ല. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യേണ്ടത് എല്ലാ നിയമസഭാംഗങ്ങളുടേയും ഉത്തരവാദിത്വമാണ്. ഈ രീതിയിൽ പാർട്ടി ഇടപെടുമെന്നും അദ്ദേഹം വിശദീകരിച്ചു.