ബ്യൂണസ് അയേഴ്സ്: ഫുട്ബാൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ പരിചരിച്ച ഡോക്ടർമാർക്ക് യാത്രാ വിലക്ക്. മറഡോണയുടെ കുടുംബഡോക്ടർ ലിയോപോൾഡോ ല്യൂക്ക്, മനോരോഗ വിദഗ്ദൻ അഗുസ്റ്റിന കോസാചോവ്, കാർലോസ് ഡയസ്, ദഹിയാന മാഡ്രിഡ്, റിക്കാർഡോ അൽമിറോൺ, ഡോക്ടർ നാൻസി ഫോർലിനി, മാരിയാനോ പെറോണി എന്നിവർക്കാണ് ജഡ്ജ് ഓർലാൻഡോ ഡയസ് യാത്രാവിലക്ക് വിധിച്ചത്.