തിരുവനന്തപുരം: മദ്യ ഉത്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആൽക്കഹോളിനെ ജി.എസ്..ടിയിൽ ഉൾപ്പെടുത്തുന്നതിനെ ജി.എസ്..ടി കൗൺസിൽ യോഗത്തിൽ എതിർത്ത് കേരളം.. മദ്യവും ഇന്ധന വിലയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് യോഗത്തിൽ ആവർത്തിച്ചതായും ധനമന്ത്രി മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ഉൾപ്പെടെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെു. ഈ നിർദ്ദേശങ്ങൾ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്..ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തിൽ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു..