
പാരിസ്: പി.എസ്. ജിയുടെ ബ്രസീലിയൻ വിസ്മയ താരം നെയ്മറുമായുള്ള കരാർ അവസാനിപ്പിക്കാൻ കാരണം അദ്ദേഹം ലൈംഗീക ആരോപണക്കേസുമായി സഹരിക്കാതിരുന്നതിനാലെണെന്ന് പ്രമുഖ സ്പോർട്സ് ഷൂ നിർമ്മാണ ബ്രാൻഡായ നൈക്കി.നൈക്കിയിലെ ഒരു സ്ത്രീജീവനക്കാരി നെയ്മർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് വിശ്വാസ യോഗ്യമായ ആരോപണമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹരിക്കാതിരുന്നതിനാലുമാണ് നെയ്മറുമായി 15 വർഷത്തോളം നീണ്ട കരാർ റദ്ദാക്കിയതെന്ന് നൈക്കിയുടെ ജനറൽ കൗൺസിൽ ഹിലരി ക്രെയിൻ പ്രസ്താവനയിൽ പറഞ്ഞു. 2020ലാണ് നെക്കിയും നെയ്മറും തമ്മിൽ പിരിഞ്ഞത്. തുടർന്ന് നൈക്കിയുടെ,എതിരാളികളായ പ്യൂമയുമായി നെയ്മർ കരാറിലെത്തിയിരുന്നു. 2018ലായിരുന്നു യുവതി ഇക്കാര്യം കമ്പനിയെ അറിയിച്ചത്.എന്നാൽ തന്റെ സ്വകാര്യത മാനിക്കണമെന്ന യുവതിയുടെ ആവശ്യ പ്രകാരം യുവതി 2019ൽ ഇക്കാര്യം നിയമപരമായി നേരിടാനൊരുങ്ങത് വരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ആരോപണം തള്ളി നെയ്മർ
എന്നാൽ സാമ്പത്തിക കാര്യങ്ങളുടെ പേരിലാണ് നൈക്കിയുമായുള്ള കരാർ അവസാനിപ്പിച്ചതെന്ന് നെയ്മറുടെ വ്യക്താവ് അറിയിച്ചു.