micro-greens

പയറുവർഗങ്ങളും ധാന്യങ്ങളും മുളപ്പിച്ചെടുക്കുന്ന കുഞ്ഞൻ തൈകളെയാണ് (രണ്ടാഴ്ച പ്രായം ) മ്രൈക്രോഗ്രീൻസ് എന്നു പറയുന്നത്. മണ്ണും ചകിരിയും ഉപയോഗിച്ച് എളുപ്പത്തിൽ ധാന്യങ്ങൾ മുളപ്പിക്കാം. മുളപ്പിക്കുന്നതിന് മുമ്പ് 10-12 മണിക്കൂർ വരെ കുതിർത്തുവയ്ക്കണം.

രോഗപ്രതിരോധശേഷിക്ക് ഉത്തമമാണ് മൈക്രോഗ്രീൻസ്. വിറ്റാമിൻ എ,സി,കെ, ഇ തുടങ്ങിയവയാൽ സമ്പുഷ്ടം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, അമിതവണ്ണം തടയുക, ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‌കി സംരക്ഷിക്കുക എന്നീ അതിപ്രധാന ധർമ്മങ്ങൾ നിർവഹിക്കുന്നു മൈക്രോഗ്രീൻസ്.

ധാരാളം ആന്റി ഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം,അയൺ ,സിങ്ക് തുടങ്ങിയ ധാതുക്കളാലും സമ്പന്നമാണ് മ്രൈക്രോഗ്രീൻസ്. ചെടികൾ വേരൊടെയും അല്ലാതെയും ഉപയോഗിക്കാം. കറികളിലും സാല‌ഡിലും ചേർത്തോ പച്ചയ്‌ക്കോ കഴിക്കാം.