accident

ആലപ്പുഴ: കായംകുളം കരീലകുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആയിഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. എല്ലാവരും കായംകുളം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന അജ്‌മി (23), അൻഷാദ് (27) എന്നിവർക്കും ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കുകളുണ്ട്.