vaccine

ന്യൂഡൽഹി: ഫോൺ കോളിലൂടെ വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കൊവിഡ്​ വാക്​സിനേഷനിൽ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെൽപ്​ ലൈൻ നമ്പറിൽ വിളിച്ച്​ കൊവിഡ്​ വാക്​സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും.

കൊവിഡ് സ്ലോട്ട് ബുക്ക് ചെയ്യാൻ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷണൽ ഹെൽത്ത്​ അതോറിറ്റി തലവൻ ആർ എസ്​ ശർമ പറഞ്ഞു. ഇന്‍റർനെറ്റിന്‍റേയും സ്​മാർട്ട്​ ഫോണിന്‍റേയും സഹായമില്ലാതെ കൊവിഡ്​ വാക്​സിൻ​ ബുക്ക്​ ചൊയ്യാനാകില്ല എന്നത്​ ​ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

കളക്​ടർമാർ മുതൽ പ്രാഥമിക ആരോഗ്യ ​കേന്ദ്രം ജീവനക്കാർ വരെയുള്ളവർ ഹെൽപ്പ്​ ലൈൻ നമ്പർ സംബന്ധിച്ച്​ ഗ്രാമീണ ജനതയെ ബോധവത്​കരിക്കണം. ഹെൽപ്പ്​ ലൈൻ നമ്പറിൽ വിളിച്ച്​ കൊവിഡ്​ വാക്​സിൻ​ ബുക്ക്​ ചെയ്യാമെന്നത്​ ഗ്രാമീണ ജനതയ്‌ക്ക്​ ഏറെ ഉപകാരമാകുമെന്നും ആർഎസ്​ ശർമ വ്യക്തമാക്കി.

കൊവിൻ വെബ്​സൈറ്റ്​ വഴി മാത്രമേ വാക്​സിൻ​ ബുക്ക്​ ചെയ്യാൻ കഴിയൂ എന്നതിനാൽ​ സാ​​ങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കൊവിഡ്​ വാക്​സിനേഷനിൽ നിന്ന്​ പുറത്തുനിൽക്കുന്ന സാഹചര്യമുണ്ട്. ഇതാണ് പുതിയ ഹൈൽപ്പ് ലൈൻ തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്.