ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കഴിഞ്ഞ 45 ദിവസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കൊവിഡ് നിരക്ക് രേഖപ്പെടുത്തി. 1.73 ലക്ഷം പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. മരണമടഞ്ഞവർ 3617 ആണ്. ആക്ടീവ് കേസ് ലോഡിലും കുറവുണ്ട്. 22,28,724 ആണ് ഇപ്പോഴുളളത്. 24 മണിക്കൂറിനിടെ 1,14,428 കേസുകളുടെ കുറവ്.
2,84,601 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2,51,78,011 പേരാണ് രാജ്യത്താകെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 90.80 ശതമാനമായി ഉയർന്നു. പ്രതിവാര പോസിറ്റിവിറ്റി റേറ്റ് പത്തിൽ താഴെയാണ്. 9.84 ശതമാനം.
രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത് 2.77 കോടി ആളുകൾക്കാണ്. ഇതിൽ 2.51 കോടി ജനങ്ങളും രോഗമുക്തരായി. 3,22,512 പേരാണ് ഇതുവരെ മരണമടഞ്ഞത്. 34 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത് ഇതിൽ ഇന്നലെ പരിശോധിച്ചത് 20 ലക്ഷം സാമ്പിളുകളാണ്.
ഇന്നലെയും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത് തമിഴ്‌നാട്ടിലാണ് (31,079). പിന്നിലായി കർണാടക 22,823 കേസുകൾ, മൂന്നാമത് കേരളം (22,318), പിന്നിലായി മഹാരാഷ്‌ട്ര (20,724), ആന്ധ്രപ്രദേശ് (14,429) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കണക്കുകൾ.