ഭരത്പൂർ: ഡോക്ടര്‍ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊന്നു. രാജസ്ഥാനിലെ ഭരത്പൂരിൽ വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബൈക്ക് ഉപയോഗിച്ച് കാർ തടഞ്ഞതിനു ശേഷം ആക്രമികൾ ഡ്രെെവ് ചെയ്യുന്ന ആളിനടുത്തേക്ക് എത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയതോടെ ആക്രമികളില്‍ ഒരാള്‍ തോക്കെടുത്ത് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികൾ ബൈക്കില്‍ രക്ഷപ്പെട്ടു.
This is #Shocking.
— Vivek Gupta News18 (@imvivekgupta) May 28, 2021
Couple killed in day light shoot out.#Bharatpur #Rajasthan pic.twitter.com/8OnTsfj137
പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കൊല്ലം മുൻപ് നടന്ന ഒരു യുവതിയുടെ കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ ഭാര്യയും അമ്മയും കുറ്റാരോപിതരാണ്. യുവതിയുടെ സഹോദരനാണ് വെടിവച്ചതെന്നു സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.