kseb

തിരുവന്തപുരം: ആയിരം രൂപ മുതൽ മുകളിലേക്കുള‌ള ഗാർഹികവും അല്ലാത്തതുമായ എല്ലാ ബില്ലുകളും ഇനിമുതൽ ഓൺലൈനായി മാത്രമേ അടയ്‌ക്കാനാകൂവെന്ന് അറിയിപ്പുമായി കെ.എസ്.ഇ.ബി. ക്യാഷ് കൗണ്ടറുകളിൽ ആയിരം രൂപയിൽ താഴെയുള‌ള ബില്ലുകൾ മാത്രമേ സ്വീകരിക്കൂ. കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഈ തീരുമാനമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചോ, ക്രെഡി‌റ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ, ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ, ഭീം എന്നീ ആപ്പുകൾ മുഖാന്തിരമോ ബില്ലുകൾ വളരെ എളുപ്പം അടയ്‌ക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.