mission-c

'മിഷൻ സി'യുടെ ട്രയ്ലർ പുറത്ത്. പൃത്വിരാജ്,​ കുഞ്ചാക്കോ ബോബൻ,​ ആന്റണി രാജു എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് ​പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. പേര് പോലെ തന്നെ ഒരു റോഡ് ത്രില്ലർ മൂവിയാണിത്. ടെററിസ്റ്റുകൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതിൽ കുടുങ്ങിയ ഒരു പറ്റം വിദ്യാർത്ഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമന്റോകളുടെയും ഉദ്വേഗം ജനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് മിഷൻ സി കടന്നു പോകുന്നത്. വ്യത്യസ്തമായ കഥാ അനുഭവങ്ങൾ സിനിമാ പ്രേക്ഷകർക്ക് നൽകിയ തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ ആദ്യ റോഡ് ത്രില്ലർ മൂവിയാണിത്. അപ്പാനി ശരത്, കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജി ശർമ്മ എന്നിവരെകൂടാതെ 35ഓളം പുതുമുഖ താരങ്ങളും സിനിമയിൽ പ്രധാന റോളിലെത്തുന്നു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ പലരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതുയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ്. പ്രേഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒറു റിയൽ ആക്ഷൻ ത്രില്ലറാണ് മിഷൻ-സി എന്ന കാര്യത്തിൽ സംശയമില്ല. എം. സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ഈ ചിത്രം രാമക്കൽമേടിലും മൂന്നാറിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പി.ആർ.സുമേരൻ.