ഒരു മെക്സിക്കൻ അപാരത, ദി ഗ്ളാബ്ളർ എന്നീ ചിത്രങ്ങൾക്കുശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ദുനിയാവിന്റെ ഒരറ്റത്തിൽ ശ്രീനാഥ് ഭാസിയും അനുസിതാരയും നായകനും നായികയുമാകുന്നു. സുധി കോപ്പ യണ് മറ്റൊരു പ്രധാനതാരം. സ്റ്റോറീസ് ആൻഡ് തോട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഫീർ റുമാനി, പ്രശാന്ത് മുരളി എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം-മനേഷ് മാധവൻ. സംഗീതം -അനുരാഗ് റാം, ഗായകൻ -ഷഹബാസ് അമൻ. കോ പ്രൊഡ്യൂസർ-നേഹ നായർ. എക്സക്യൂട്ടിവ് പ്രൊഡ്യൂസർ -ഗോകുൽനാഥ് ജി. പ്രൊഡക്ഷൻ കൺട്രോളർ -ജോബ് ജോർജ്,വാർത്ത പ്രചാരണം -എ.എസ് ദിനേശ്.