
ഗ്ലാസിന് ശേഷം പ്രശസ്ത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനംചെയ്യുന്ന ഓൾഡ് എന്ന സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു. പിയറി ഓസ്കാർലെവിയും ഫ്രെഡറിക് പീറ്റേഴ്സും ചേർന്ന് എഴുതിയ സാൻഡ് കാസിൽ എന്ന ഗ്രാഫിക്നോവലിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഗായെൽഗാർസിയ, വിക്കി ക്രീപ്സ്, റഫസ് സെവെൽ, അബ്ബെ ലീ, അലെക്സ് വോൾഫ്എന്നിവരാണ് പ്രധാന അഭിനേതാക്കൾ.അവധികാലം ആസ്വദിക്കുവാനായി ആളൊഴിഞ്ഞ ഒരു ദ്വീപിൽ എത്തുന്ന കുടുംബത്തിലെഅംഗങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രായമാകുന്നതാണ് സിനിമയുടെ പ്രമേയം. ജൂലായ് 23ന് റിലീസ് ചെയ്യം.