ലോക്ക്ഡൗൺ കാലത്ത് ക്രിക്കറ്റ് കളിച്ചും വ്യായാമംചെയ്തും ചിലവിടുകയാണ്നടൻ കുഞ്ചാക്കോ ബോബൻ ബൗളിംഗ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താൻശ്ര്മിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജുസാംസൺ. 'ഒരു ബാറ്റ്‌സ്മാന്റെആവശ്യം ഉണ്ടെന്നു തോന്നുന്നു'എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. 'എന്നെപഞ്ഞിക്കിടാൻ അല്ലേ" എന്നാണ് കുഞ്ചാക്കോ സഞ്ജുവിന് മറുപടികൊടുത്തിരിക്കുന്നത്.
ഇരുവരുടെയും കമന്റും മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പാവം ചാക്കോച്ചൻ ജീവിച്ചു പൊക്കോട്ടെ സഞ്ജു, ചാക്കോച്ചന്റെ ബോളിൽ ഔട്ടാകുന്നവർക്കാണ് മുൻഗണന അതുകൊണ്ട് കളിക്കാൻ പോയ സ്റ്റമ്പിന് അടിച്ചാണെങ്കിലും ഔട്ട് ആയേക്കണം അല്ലേൽ വിഷമമാകും എന്നിങ്ങനെയാണ് ചിലആരാധകരുടെ കമന്റുകൾ.അതേസമയം, നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായിപ്രഖ്യാപിച്ചിട്ടുള്ളത്.പട, ഭീമന്റെ വഴി, ന്നാ താൻ കേസ് കൊടുകക്, ആറാം പാതിര, ഗർ,നീലവെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്‌സ് എന്നിവയാണ് താരത്തിന്റെതായി തുടങ്ങാനിരിക്കുന്ന ചിത്രങ്ങൾ.