'നിങ്ങളെയൊക്കെ വീണ്ടും കാണാൻ കഴിയും എന്നുളള പ്രതീക്ഷ അസ്‌തമിച്ച് നിന്ന ഒരു യാത്രയിൽ നിന്ന് വീണ്ടും ഞാൻ നിങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്' ഇങ്ങനെ വികാരാധീനനായി പറഞ്ഞ് തുടങ്ങുകയാണ് വാവ ഈ ലക്കം സ്‌നേക്ക് മാസ്‌റ്റർ.
പാമ്പ് കടിയിൽ നിന്ന് പല തവണ അപകടനില തരണം ചെയ്തിട്ടുളള വാവ ഇത്തവണ മരണത്തെ മുഖാമുഖം കണ്ടു. ആ വാക്കുകളിൽ നിന്ന് എത്രമാത്രം ജീവൻ അപകടത്തിലായിരുന്നു എന്ന് നമുക്ക് മനസിലാകും. സംസാരിക്കാനും,ശ്വാസമെടുക്കാനും കഴിയാതെ ഐ.സി.യുവിൽ കിടന്ന ദിവസങ്ങൾ. ഓക്‌സിജന്റെ അളവ് കുറയുന്ന അപകടാവസ്ഥ. കണ്മുന്നിൽ പൊലിഞ്ഞ ജീവിതങ്ങൾ. എല്ലാത്തിനെയും അതിജീവിച്ച് പ്രേക്ഷകരുടെയെല്ലാം പ്രാർത്ഥനയാൽ മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വാവ സുരേഷ്.

മരണത്തെ മുഖാമുഖം കണ്ട ആ ദിവസങ്ങളെക്കുറിച്ച് വാവ മനസ്സ് തുറക്കുന്നു.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.