ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ തക്ക മണ്ടനല്ല താനെന്നും അങ്ങനെ യാതൊരു ആഗ്രഹവും ഇല്ലെന്നും മുൻ പാക് നായകൻ വസിം അക്രം. മത്സരം തോറ്റാൽ എല്ലാ കുറ്റവും കോച്ചിന്റെ മേലായിരിക്കുമെന്നും താരങ്ങളും ആരാധകരും പരിശീലകരോട് പെരുമാറുന്നത് താൻ കാണുന്നുണ്ടെന്നും മോശം പെരുമാറ്റം തനിക്ക് സഹിക്കാനാകില്ലെന്നും അക്രം വ്യക്തമാക്കി.
പരിശീലകനായാൽ ഒരു വർഷം 200-250 ദിവസം ടീമിനൊപ്പം ആയിരിക്കണമെന്നും ഇപ്പോവത്തെ സാഹചര്യത്തിൽ അത്രയും സമയം കുടുംബത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.