mohanlal

സിനിമാ തിരക്കുകൾക്കിടയിലും ഫിറ്റ്‌നെസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ആളാണ് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ. സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങൾക്കായി അദ്ദേഹം ശരീരത്തിൽ വരുത്താറുളള മാറ്റങ്ങൾ ശ്രദ്ധേയമാണല്ലൊ. തന്റെ വർക്കൗട്ട് വീഡയോകളെല്ലാം അദ്ദേഹം സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹമുളളത്. ഷൂട്ടിംഗിന് ഇടവേള നൽകിയിരിക്കുന്ന ഈ ലോക്ക്ഡൗൺ കാലത്തും വർക്കൗട്ടിന് മുടക്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് മലയാളികളുടെ പ്രിയ താരം. ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ ലാൽ വ്യായാമം ചെയ്യുന്ന വീഡയോ സുഹൃത്ത് സമീർ ഹംസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കടലിനടുത്തായി സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന മോഹൻലാലിനെയാണ് വീ‌‌ഡിയോയിൽ കാണാൻ കഴിയുന്നത്. താടി നീട്ടിയ ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.