riyas

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ആഴ്ചയിൽ ഒരു ദിവസം പൊതുജനങ്ങളിൽ നിന്ന് പരാതി കേൾക്കുമെന്ന് കോഴിക്കോട് പ്രസ് ക്ളബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ഇതിന്റെ സമയം ഉടൻ പ്രഖ്യാപിക്കും. പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. പരാതി അറിയിക്കാൻ എസ്.എം.എസ് സംവിധാനം ഏർപ്പെടുത്തും.

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുമെങ്കിലും തെറ്റായ പ്രവർത്തനങ്ങൾ കണ്ടാൽ നടപടിയെടുക്കും. വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റത്തിനായി ടൂറിസം വകുപ്പിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കും. ഓരോ സ്ഥലത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി യാത്രാസൗകര്യവും താമസ സൗകര്യവും മെച്ചപ്പെടുത്തി ജനങ്ങളെ അവിടങ്ങളിൽ എത്തിക്കാനാണ് ശ്രമം. കൊവിഡ് വ്യാപനം കുറഞ്ഞാൽ അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റിയാസ് പറഞ്ഞു.