ss

തിരുവനന്തപുരം : ബിജെപി ജില്ലാ സമിതിയംഗം കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിന് സമീപം ടി .സി 91 / 2896 ൽ ആനയറ ജി. അനിൽകുമാർ (59 )നിര്യാതനായി. ആർഎസ്എസിൽ സജീവ പ്രവർത്തനത്തിലൂടെയാണ് അനിൽകുമാർ ബിജെപിയിൽ എത്തിയത്. 2010 ൽ കടകംപള്ളി വാർഡിൽ നിന്ന് നഗരസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. ആർഎസ്എസ് സേവാപ്രമുഖ് ചുമതല വഹിച്ചിട്ടുള്ളതിന് പുറമെ 3 പ്രാവശ്യം ബിജെപി ജില്ലാ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ശശികല. നന്ദ ഗോപാൽ, ആനന്ദ ഗോപാൽ എന്നിവർ മക്കളാണ്.