കൊച്ചി: സംസ്ഥാനത്ത് ഡീസൽ വില ചരിത്രത്തിൽ ആദ്യമായി 91 രൂപ കടന്നു. തിരുവനന്തപുരത്ത് 30 പൈസ വർദ്ധിച്ച് വില ഇന്നലെ 91.23 രൂപയായി. 26 പൈസ ഉയർന്ന് 95.92 രൂപയാണ് പെട്രോൾ വില. മുംബയിൽ പെട്രോൾ വില ആദ്യമായി 100 രൂപ കടന്നു. 100.19 രൂപയിലായിരുന്നു ഇന്നലെ വില്പന. രാജ്യത്ത് ഇന്ധനവില ഏറ്റവും കൂടുതൽ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. പെട്രോളിന് 105.38 രൂപയും ഡീസലിന് 98.35 രൂപയും.