vava-suresh

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വേളയിൽ, ഏറെനാൾ പൂട്ടിക്കിടന്നിരുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിലും വാഹനങ്ങൾ വീണ്ടും ഉപയോഗിച്ചുതുടങ്ങുന്നത് സംബന്ധിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് പറയുകയാണ് വാവ സുരേഷ്.

പാമ്പുകളും വിഷജീവികളും പൂട്ടിക്കിടന്ന സ്ഥാപനങ്ങളുടെയും നിർത്തിയിട്ടിയിരുന്ന വാഹനങ്ങളിലും കയറിപ്പറ്റാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് വാവ സുരേഷ് വിശദീകരിക്കുന്നത്. കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈയടുത്തുണ്ടായ രൂക്ഷമായ മഴയിൽ വെള്ളം കയറിയ വീടുകളുടെ മുകൾഭാഗങ്ങളിലും പാമ്പുകളും മറ്റും കയറിപ്പറ്റാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അക്കാര്യത്തിലും ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറയുന്നു. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെ മുക്കും മൂലയും വെളിച്ചമടിച്ച് പരിശോധിച്ച ശേഷം വേണം അവ ഉപയോഗിച്ചുതുടങ്ങേണ്ടതെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടുന്നു.

വീഡിയോ ചുവടെ: