vvv

മസ്ക്കറ്റ്: പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങി ഒമാൻ തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഫീസ് വർദ്ധന ഉയർന്ന തസ്തികയിൽ ഉള്ളവർക്കും, ഇടത്തരം,സ്പെഷ്യലൈസ്ഡ്, ടെക്നിക്കൽ ജീവനക്കാർക്കുമാണ് ബാധകം. പുതിയതായുള്ള അപേക്ഷകര്‍ക്കും പുതുതായി ആരംഭിക്കുന്ന ബിസിനസുകള്‍ക്കും പുതുക്കിയ നിരക്കായിരിക്കും. ഫീസ് വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം നടപ്പിലാക്കുന്ന തിയതിക്ക് മുമ്പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ അപേക്ഷ നല്കിയവരും പുതുക്കിയ ഫീസ് നല്‍കേണ്ടിവരും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നവരുടെ വര്‍ധിപ്പിച്ച നിരക്കിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.തൊഴിലില്ലായ്മയ്‌ക്കെതിരെ ഒമാനിലെ ആയിരരക്കണക്കിന് യുവാക്കള്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലായി പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും വിദേശികള്‍ കൈകാര്യം ചെയ്യുന്ന ജോലികളില്‍ നിന്ന് ക്രമേണയായി അവരെ ഒഴിവാക്കിയും സ്വദേശികള്‍ക്ക് ജോലി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.