കൊല്ലം: ആൾപ്പാർപ്പില്ലാത്ത വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വാറ്റ് ചാരായവും ഇന്നോവ കാറിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു. മൂന്നുപേർ അറസ്റ്റിൽ. ആയൂർ ഇളമാട് ചെറുവക്കൽ ഇടയിറത്ത് വീട്ടിൽ പ്രകാശ്(44), ലിറ്റിൽഫ്ളവറിൽ റോജി കുഞ്ഞപ്പി(51), ഇളമാട് സുധാമന്ദിരത്തിൽ സുഭാഷ്(42) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇളമാട് കോട്ടൂർകുന്ന് ഭാഗത്തെ ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിലാണ് ഇവർ വ്യാജവാറ്റ് നടത്തിയിരുന്നത്. പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്നോവ കാർ. ചെറുപൊതികളിലാക്കി സൂക്ഷിച്ചിരുന്നതാണ് കഞ്ചാവ്. ചാരായവും വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.