fdi

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​നേ​രി​ട്ടു​ള്ള​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ത്തി​ൽ​ ​(​എ​ഫ്ഡി.​ഐ​)​ ​മൗ​റീ​ഷ്യ​സി​നെ​ ​പി​ന്നി​ലാ​ക്കി​ ​അ​മേ​രി​ക്ക​ ​ര​ണ്ടാം​സ്ഥാ​നം​ ​നേ​ടി.​ ​സിം​ഗ​പ്പൂ​രാ​ണ് ​ഒ​ന്നാ​മ​ത്.​ 19​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​മാ​യി​ 5,964​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​എ​ഫ്.​ഡി.​ഐ​യാ​ണ് ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​(2020​-21​)​ ​ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ 1,741​ ​കോ​ടി​ ​ഡോ​ള​റും​ ​സിം​ഗ​പ്പൂ​രി​ൽ​ ​നി​ന്നാ​ണ്.​ 1,382​ ​കോ​ടി​ ​ഡോ​ള​റാ​ണ് ​അ​മേ​രി​ക്ക​യു​ടെ​ ​പ​ങ്ക്.​ ​മൗ​റീ​ഷ്യ​സി​ന്റേ​ത് 564​ ​കോ​ടി​ ​ഡോ​ള​ർ​ ​മാ​ത്ര​മെ​ന്ന് ​കേ​ന്ദ്ര​ ​വ്യ​വ​സാ​യ​-​ആ​ഭ്യ​ന്ത​ര​ ​വ്യാ​പാ​ര​ ​പ്രോ​ത്സാ​ഹ​ന​ ​വ​കു​പ്പ് ​വ്യ​ക്ത​മാ​ക്കി.
യു.​എ.​ഇ​ ​(420​ ​കോ​ടി​ ​ഡോ​ള​ർ​),​ ​കേ​മാ​ൻ​ ​ഐ​ല​ൻ​ഡ്സ് ​(279​ ​കോ​ടി​ ​ഡോ​ള​ർ​),​ ​നെ​ത​ർ​ല​ൻ​ഡ്‌​സ് ​(278​ ​കോ​ടി​ ​ഡോ​ള​ർ​),​ ​ബ്രി​ട്ട​ൻ​ ​(204​ ​കോ​ടി​ ​ഡോ​ള​ർ​),​ ​ജ​പ്പാ​ൻ​ ​(195​ ​കോ​ടി​ ​ഡോ​ള​ർ​),​ ​ജ​ർ​മ്മ​നി​ ​(66.7​ ​കോ​ടി​ ​ഡോ​ള​ർ​),​ ​സൈ​പ്ര​സ് ​(38.6​ ​കോ​ടി​ ​ഡോ​ള​ർ​)​ ​എ​ന്നി​ങ്ങ​നെ​യും​ ​നി​ക്ഷേ​പം​ ​ന​ട​ത്തി. മൊത്തം നിക്ഷേപത്തിൽ 44 ശതമാനവും സ്വന്തമാക്കിയത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് സോഫ്‌റ്റ്‌വെയർ മേഖലയാണ്. നിർമ്മാണ മേഖല 13 ശതമാനവും സേവനമേഖല എട്ട് ശതമാനവും നിക്ഷേപം നേടി. ഏറ്റവുമധികം നിക്ഷേപമൊഴുകിയത് ഗുജറാത്തിലേക്കാണ്; 37 ശതമാനം. 27 ശതമാനവുമായി മഹാരാഷ്‌ട്ര രണ്ടാമതും 13 ശതമാനവുമായി കർണാടക മൂന്നാമതുമാണ്.