kk

കരിയറിന്റെ തുടക്കത്തിൽ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി കിഷ്വെർ മർച്ചന്റ്.. നടനൊപ്പം കിടന്നുകൊടുക്കാൻ പ്രസിദ്ധ സംവിധായകൻ ആവശ്യപ്പെട്ടതായി ഇ ടൈംലിന് അനുവദിച്ച അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. എന്നാൽ വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ച് താൻ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് അവർ പറഞ്ഞു.. .

അമ്മയോടൊപ്പം രു മീറ്റിംഗിന് പോയപ്പോഴായിരുന്നു സംഭവം.. എന്നാൽ ഒരിക്കൽ മാത്രമായിരുന്നു അങ്ങനെയുണ്ടായുള്ളൂ... നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു. വിനയത്തോട് അത് നിഷേധിച്ച് അവസരം വേണ്ടെന്നുവച്ച് ഞങ്ങൾ തിരിച്ചുപോന്നു. ഇത് എപ്പോഴും സംഭവിക്കുമെന്നോ നോർമൽ ആണെന്നോ ഞാൻ പറയുന്നില്ല. ഫിലിം ഇൻഡസ്ട്രി ഇതിന്റെ പേരിൽ പ്രശസ്തമാണ്. പക്ഷേ എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്. കിഷ്വെർ പറഞ്ഞു. ഈ നടനും സംവിധായകനും വലിയ പേരുകളാണ് എന്നും താരം കൂട്ടിച്ചേർത്തു.

ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് കിഷ്വെർ. ഇപ്പോൾ തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ക്വിഷെർ.. ഗായകനായ സുയാഷ് റായാണ് ക്വിഷെറിന്റെ ഭർത്താവ്..