ipl

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച ഐ.പി.എൽ പതിന്നാലാം സീസണിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടക്കുമെന്ന് ബി.സി.സി.ഐയുടെ പ്രത്യേക യോഗത്തിന് ശേഷം രാജീവ് ശുക്ല ഔദ്യോഗികമായി അറിയിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാകും മത്സരങ്ങൾ നടക്കുക. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐ.പി.എൽ. തുടങ്ങാനാണ് ബി.സി.സി.ഐയുടെ പദ്ധതി.