ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരച്ച് പിഡിപി നേതാവ് അബ്‌ദുൾ നാസർ മദനി. സ്‌കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതിവിധി പ്രതിഷേധകരമാണെന്നും വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നുമാണ് മദനി തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
അതേസമയം, ഹൈക്കോടതി വിധിയെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അറിയിച്ചിരുന്നു.
80:20 അനുപാതം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമ്പ്രദായമാണ്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളും നടപ്പാക്കിവന്നതാണിത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ച് പരിശോധന പൂര്‍ത്തിയായ ശേഷമേ സര്‍ക്കാരിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. 80 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീംങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഇതാണിപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
content highlights: abdhula nasir maudany reacts to kerala high courts order.