കറാച്ചി: സീനിയർ താരങ്ങളുടെ അഭാവത്തിൽ ജൂലായിൽ ശ്രീലങ്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനെ സഞ്ജു സാംസൺ നയിക്കണമെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ പറഞ്ഞു.
എല്ലാവരും ധവാനെ ക്യാപ്ടനാക്കണമെന്നാണ് പറയുന്നതെങ്കിലും എന്റെ അഭിപ്രായം സഞ്ജുവിനെ ക്യാപ്ടനാക്കണമെന്നാണ്.
ഭാവിമുന്നിൽക്കണ്ട് അതായിരിക്കും ശരിയായ താരുമാനം.വിരാട് കൊഹ്ലിക്ക് പകരക്കാരനായി മറ്റൊരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനാലാണ് സഞ്ജുവിന്റെ പേര് നിർദ്ദേശിക്കുന്നതെന്നും കനേരിയ പറഞ്ഞു.