ന്യൂഡൽഹി: മുൻദേശീയ ജൂനിയർ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന്റെയും കൂട്ടാളിയുടേയും കസ്റ്റഡി കാലാവധി നീട്ടി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് സുശീലിന്റേയും കൂട്ടാളി അജയ് കുമാറിന്റെയേും കാലാവധി നീട്ടിയത്. ഡൽഹി രോഹിണി കോടതിയാണ് നാല് ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയത്.
24 മണിക്കൂറിലൊരു തവണ സുശീലിന് വൈദ്യപരിശോധന നടത്തണമെന്നും കോടതി ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. റിമാൻഡ് കാലാവധിക്കിടെ സുശീൽ കുമാറിന്റെ അഭിഭാഷകന് അദ്ദേഹത്തെ സന്ദർശിക്കാം. പൊലീസ് ഏഴുദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി നാല് ദിവസം മാത്രമേ അനുവദിച്ചുള്ളൂ.