നമ്മുടെ വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന കോവയ്ക്കയിൽ രുചിയും ഗുണവും ഒരുപോലെ അടങ്ങിയിട്ടുണ്ട്. അയൺ, വിറ്റാമിൻ സി, ബി, ബി2, ബി3, കാൽസ്യം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് കോവയ്ക്ക.
ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സംരക്ഷിക്കാനുള്ള കഴിവ് കോവയ്ക്കക്കുണ്ട്. പ്രകൃതിദത്തമായ ഇൻസുലിൻ എന്ന വിശേഷണമുള്ള കോവയ്ക്ക പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് ഇവ ശീലമാക്കാം.
രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കാരോഗ്യം എന്നിവ നിയന്ത്രിക്കാനും കോവയ്ക്ക ഉത്തമമാണ്. കോവയ്ക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം എളുപ്പമാക്കുകയും ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധഗുണം ഏറെയാണ്.