ggg

ജ​റു​സ​ലേം: കി​ഴ​ക്ക​ൻ ജ​റൂ​സ​ലേമിലെ നാട്ടുകാരായ പാല​സ്​​തീ​നി​ക​ളെ കു​ടി​യി​റ​ക്കു​ന്ന​തി​നെ​തി​രെ തു​ട​രു​ന്ന​ പ്ര​ക്ഷോ​ഭ റാ​ലി​ക്കു നേ​രെ ഇ​സ്രാ​യേ​ൽ പൊ​ലീ​സ്​ വെ​ടി​വയ്പ്പ്. സം​ഭ​വ​ത്തി​ൽ 26 കാരനായ പാ​ല​സ്​​തീ​ൻ പൗരൻ കൊ​ല്ല​പ്പെ​ട്ടു. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ബെ​യ്​​ത ന​ഗ​ര​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

ഇ​സ്രാ​യേ​ൽ പൊ​ലീ​സ്​ ഒ​രു​ക്കി​യ ക​വ​ചം മ​റി​ക​ട​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ സം​ഘ​ടി​ച്ചി​രു​ന്നു. ട​യ​റു​ക​ൾ ക​ത്തി​ച്ചും ക​ല്ലെ​റി​ഞ്ഞും പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പൊ​ലീ​സ്​ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​​ഞ്ചു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗാസ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നാ​ലെ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ വെ​സ്​​റ്റ്​​ബാ​ങ്കി​ൽ പ്ര​തി​ഷേ​ധം ക​ന​ത്തി​ട്ടു​ണ്ട്.