fff

ലണ്ടൻ: 16 വയസ് മുതലുള്ള കൗമാരക്കാർക്ക്​ ഫൈസർ കോവിഡ്​ വാക്​സിൻ​ കുത്തിവയ്പ്പിന്​ നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂണിയൻ പുതുതായി 12-15 വയസ്സുകാർക്ക്​ കൂടി കുത്തിവയ്പ്പ്​ ബാധകമാക്കി. കുട്ടികളിൽ ഇത്​ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കയ്ക്ക്​ വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി അറിയിച്ചു. കുട്ടികൾക്ക്​ കൂടി വാക്​സിൻ നൽകേണ്ടത് കൊവിഡിനെതിരായ പോരാട്ടത്തിൽ ആവശ്യമാണെന്ന്​ ഏജൻസി വാക്​സിൻ വിഭാഗം മേധാവി മാർകോ കവലേരി പറഞ്ഞു. യു.എസും കാനഡയും നേരത്തെ ഫൈസർ വാക്​സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. ഈ പ്രായക്കാർക്ക്​ രണ്ടു ഡോസ്​ വാക്​സിനാണ്​ ആവശ്യം. ചുരുങ്ങിയത്​ രണ്ടാഴ്​ച ഇടവേളയിലാണ്​ ഇത്​ കുത്തി​വെക്കേണ്ടത്​. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു. 2,260 കുട്ടികളിൽ പരീക്ഷണം നടത്തിയത് 100 ശതമാനവും വിജയമാണെന്ന്​ നേരത്തെ ഫൈസർ വ്യക്​തമാക്കിയിരുന്നു.