shibu-baby-john

തിരുവനന്തപുരം: ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സ്വാ​ഗതം ചെയ്ത കോവൂർ കൂഞ്ഞുമോൻ എം.എൽ.എയ്ക്ക് മറുപടി നൽകി ഷിബു ബേബി ജോൺ. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കയറ്. എന്നിട്ടാവാം മറ്റുളളവരെ സ്വാ​ഗതം ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എ.എ. അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആർ.എസ്‌.പിക്ക് ഇനി യു.ഡി.എഫിൽ തുടർന്ന് പോകാൻ സാധിക്കില്ലെന്നും അതിനാൽ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് കുഞ്ഞുമോൻ പറഞ്ഞത്. ചവറയില്‍ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഷിബു യു.ഡി.എഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. നിലവിൽ അദ്ദേഹം ആർ.എസ്‌.പിയിൽ നിന്നും അവധിയെടുത്തിരിക്കുകയാണ്.