monsoon

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ജൂൺ മൂന്ന് മുതലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്നു മുതൽ ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത്തവണ ശരാശരിയിലും കൂടുതൽ മഴ കിട്ടിയേക്കും. നേരത്തെ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്.

കാലവർഷം എത്തുന്നത് കണക്കിലെടുത്ത് കെ.എസ്.ഇ.ബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. മുൻകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, മുൻകരുതലിൻ്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.