ലക്നൗ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽ നിന്നും നദിയിലേക്ക് ഉപേക്ഷിച്ചു. പി.പി.ഇ കിറ്റ് ധരിച്ച വ്യക്തിയും മറ്റൊരാളും ചേർന്നാണ് മൃതദേഹം പാലത്തിൽ നിന്നും രപ്തി നദിയിലേക്കെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In UP's Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
— Piyush Rai (@Benarasiyaa) May 30, 2021
നദിയിൽ ഉപേക്ഷത് സിദ്ധാർത്ഥ് നഗർ സ്വദേശി പ്രേംനാഥ് മിശ്രയുടെ മൃതദേഹമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ വിജയ് ബെഹാദൂർ വ്യക്തമാക്കി. മേയ് 25 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രേമ്നാഥ് മേയ് 28നാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ചാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞത് ബന്ധുക്കളാണെന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണെന്നും ബൽറാംപൂർ പൊലീസ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ വിജയ് പറയുന്നു.
#Balrampur- पीपीई किट पहने दो युवकों द्वारा राप्ती नदी पुल से नदी में शव फेंकते वायरल वीडियो के सम्बंध में सीएमओ डॉ वीबी सिंह की बाईट @Uppolice @AdgGkr @dgpup @AwasthiAwanishK @CMOfficeUP @InfoDeptUP @myogiadityanath @bstvlive @IndiaToday @News18UP @htTweets @hemantkutiyal pic.twitter.com/ZXGyBnAstm
— BALRAMPUR POLICE (@balrampurpolice) May 30, 2021