bank

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിൽ സാമ്പത്തികതകർച്ച നേരിടുന്ന ചെറുകിട വ്യവസായികളെ പിന്തുണയ്ക്കാനായി, റിസർവ് ബാങ്ക് ഈ മാസമാദ്യം പ്രഖ്യാപിച്ച കൊവിഡ്-19 ദുരിതാശ്വാസ നടപടികൾ അനുസരിച്ച് 25 കോടിവരെയുള്ള വായ്പകൾ പുനസംഘടിപ്പിക്കാനൊരുങ്ങി രാജ്യത്തെ ബാങ്കുകൾ. ബാങ്ക് ഒഫ് ഇന്ത്യ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ യോഗ്യതയുള്ള ഉപഭോക്താക്കളെ ബന്ധപ്പെട്ട്, ഓൺലൈനിൽ കടം തിരിച്ചുപിടിക്കാനുള്ള സന്നദ്ധതയറിയിക്കാൻ മെസേജ് അയച്ചതായാണ് വിവരം.